സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പ്രവാസികൾക്കായി തുടങ്ങിയ പ്രവാസിമിത്രം പോർട്ടലിന്റെയും പ്രവാസി സെൽ സംവിധാനത്തിന്റെയും ഉദ്ഘാടനം മേയ് 17 ന് നടക്കും.
നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. റവന്യു മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും.
പോർട്ടൽ യാഥാർഥ്യമാകുന്നതോടെ റവന്യു-സർവേ വകുപ്പിലെ വിവിധ ഓഫീസുകളിൽ പ്രവാസികൾ നൽകിയ അപേക്ഷകളുടെയും പരാതികളുടേയും നിജസ്ഥിതി ഓൺലൈനിൽ അറിയാൻ സാധിക്കും. പ്രവാസിമിത്രം പോർട്ടൽ മുഖേന ലഭിക്കുന്ന പരാതികൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ചതാണ് പ്രവാസി സെൽ.
പരിപാടിയിൽ സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ, പി പ്രസാദ്, മേയർ ആര്യ രാജേന്ദ്രൻ, വ്യവസായികളായ എം.എ യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ജെ.കെ മേനോൻ തുടങ്ങിയവർ പങ്കെടുക്കും.