ഡൽഹി: പഞ്ചാബിലെ ജലന്ധർ ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ സുശീൽകുമാർ റിങ്കു 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കോൺഗ്രസ് സ്ഥാനാർഥി കരംജിത് കൗർ രണ്ടാമതായി. വിജയത്തോടെ ആം ആദ്മി പാർട്ടിക്ക് ലോക്‌സഭയിൽ വീണ്ടും പ്രാതിനിധ്യമായി. ഉത്തർപ്രദേശിൽ ഛൻബെയ് മണ്ഡലത്തിൽ അപ്‌നാദളിന്റെ റിങ്കി കോൾ 76,203 വോട്ടുനേടി സീറ്റ് നിലനിർത്തി. സുവർ മണ്ഡലത്തിൽ അപ്‌നാദളിന്റെ ഷെഫീക് അഹ്‌മദ് അൻസാരി 8724 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
ഒഡിഷയിലെ ഝാർസുഗുഡ മണ്ഡലത്തിൽ ബി.ജെ.ഡി. സ്ഥാനാർഥി ദിപാലി ദാസ് 48,721 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. മേഘാലയയിലെ സൊഹിയോങ് മണ്ഡലത്തിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യു.ഡി.പി.) സ്ഥാനാർഥി 3422 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.