കുട്ടികളുടെയും യുവാക്കളുടെയും അഭിനിവേശവും ഊർജവുമാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദേശീയ സാങ്കേതികവിദ്യാ ദിനം ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട 5,800 കോടി രൂപയിലധികം മൂല്യമുള്ള വിവിധ പദ്ധതികൾക്ക് മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഞായറാഴ്ച വരെയാണ് ദേശീയ സാങ്കേതികവിദ്യാ ദിനാഘോഷം.
അടുത്തകാലത്തായി ഇന്ത്യയിലുണ്ടായ ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന എക്സ്‌പോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സ്മരണികാ സ്റ്റാമ്പും നാണയവും അദ്ദേഹം പ്രകാശനം ചെയ്തു. ഇന്ത്യ സാങ്കേതികവിദ്യയെ രാജ്യത്തിന്റെ പുരോഗതിയുടെ ഉപകരണമായാണു കണക്കാക്കുന്നതെന്നും ആധിപത്യം സ്ഥാപിക്കാനുള്ള മാർഗമായിട്ടല്ലെന്നും മോദി പറഞ്ഞു.