ഷാർജ അൽ നഹ് ദയിൽ 12 വയസുകാരൻ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. കെട്ടിടത്തിന്റെ 17–ാം നിലയിലാണു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ബാൽക്കണിയിൽ നിന്നു വീണതെന്നാണ് സംശയിക്കുന്നത്.
സംഭവ സമയം മാതാപിതാക്കൾ ഫ്ലാറ്റിലുണ്ടായിരുന്നില്ലെന്നാണു ലഭിച്ച വിവരം. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഏത് രാജ്യക്കാരാണെന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടമാണിത്.